ഷറഫുദ്ദീൻ എസ്.എ.പിക്ക് കെ.ഐ.ജി ഫഹാഹീൽ ഏരിയ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ദീർഘകാലത്തെ കുവൈത്ത് പ്രവാസം മതിയാക്കി നാട്ടിലേക്കുപോകുന്ന ജീവകാരുണ്യ പ്രവർത്തകനും സാമൂഹിക സേവകനുമായിരുന്ന ശറഫുദ്ധീൻ എസ്.എ.പിക്ക് കെ.ഐ.ജി ഫഹാഹീൽ ഏരിയ യാത്രയയപ്പ് നൽകി. വഫ്റ ഫാം ഹൗസിൽ ചേർന്ന സംഗമത്തിൽ കെ.ഐ.ജി ഫഹാഹീൽ ഏരിയയുടെ സ്നേഹോപഹാരം ഏരിയ പ്രസിഡന്റ് കെ.എ.അബ്ദുൽ ജലീൽ കൈമാറി.32 വർഷത്തോളമായി കുവൈത്തിലുള്ള ഷറഫുദ്ദീൻ കെ.എൻ.പി.സി, അഹമ്മദിയ ട്രേഡിങ് എന്നീ കമ്പനികളിൽ ഡോക്കുമെന്റ് കൺട്രോളറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
കെ.ഐ.ജി ഏരിയ ട്രഷറർ, സെക്രട്ടറി, മൈസറ പ്രതിനിധി എന്നീ വകുപ്പുകൾ നീണ്ടകാലം കൈകാര്യം ചെയ്തിട്ടുണ്ട്.
സംഗമത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി, ജമാൽ എ.കെ, യൂനുസ് കനോത്ത്, ഗഫൂർ ഐ.കെ, ഉസാമ അബ്ദുറസാഖ്, നിയാസ് ഇസ്ലാഹി, അഹ്മദ് സി.കെ, ഫൈസൽ അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.