കെ.​ഇ.​എ പ്ര​സി​ഡ​ന്റ് പു​ഷ്പ​രാ​ജ​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

പുഷ്പരാജന് യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) പ്രസിഡന്റ് പുഷ്പരാജന് യാത്രയയപ്പ് നൽകി.കെ.ഇ.എ ജനറൽ സെക്രട്ടറി വിനയൻ അഴിക്കോട് പുഷ്പരാജന് സ്നേഹോപഹാരം കൈമാറി. ഫൈസൻ മാഹി സ്നേഹസമ്മാനവും നൽകി. ജനറൽ സെക്രട്ടറി വിനയൻ അഴീക്കോട് സ്വാഗതം പറഞ്ഞു.

ആക്ടിങ് പ്രസിഡന്റ് രൂപേഷ് തോട്ടത്തിൻ, മധു മാഹി, അജിത്ത് പൊയിലൂർ, ജയകുമാർ, വനിത വിങ് സെക്രട്ടറി സൗമിനി വിജയൻ, ഫൈസൻ മാഹി എന്നിവർ സംസാരിച്ചു.പുഷ്പരാജ് സംഘടനയുടെ ഉത്തരവാദിത്തം ആക്ടിങ് പ്രസിഡന്റ് രൂപേഷ്തോട്ടത്തിന്കൈമാറി. ട്രഷറർ വിനോദ് നന്ദി പറഞ്ഞു. പുഷ്പരാജ് മൂന്ന് തവണ സംഘടന പ്രസിഡന്റായും ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. 

Tags:    
News Summary - Farewell to Pushparajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.