പ്രവാസജീവിതം അവസാനിപ്പിച്ച്​ മടങ്ങുന്ന എബ്രഹാം കുരിയന്​ കുവൈത്ത്​ സെന്‍റ്​ പീറ്റേഴ്സ്

ക്നാനായ ഇടവക യാത്രയയപ്പ്​ നൽകുന്നു

എബ്രഹാം കുരിയന്​ സെന്‍റ്​ പീറ്റേഴ്സ് ക്നാനായ ഇടവകയുടെ യാത്രയയപ്പ്​

കുവൈത്ത്​ സിറ്റി: കുവൈത്ത്​ സെന്‍റ്​ പീറ്റേഴ്സ് ക്നാനായ ഇടവകയുടെ സജീവ പ്രവർത്തകനായ റാന്നി ഈട്ടിച്ചോട് സ്വദേശിയായ എബ്രഹാം കുരിയന്​ (രാജു പുത്തൻപുരക്കൽ) ഇടവക യാത്രയയപ്പ്​ നൽകി. 27 വർഷത്തെ പ്രവാസജീവിതത്തിന്​ ശേഷമാണ്​ അദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്​. ഇടവകയ്ക്കു നൽകിയ സേവനത്തിനു വിശുദ്ധ കുർബാനയ്ക്കുശേഷം യാത്രയയപ്പു നൽകി. ഫാ. വർഗീസ്​ കാവനാട്ടിൽ മെമന്‍റോ നൽകി ആദരിച്ചു. സെക്രട്ടറി മിലൻ അറക്കൽ, എബി കുറുപ്പൻപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Farewell to Abraham Kurian St. Peter's Parish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.