ജോസ് വർഗീസിന് മാവേലിക്കര അസോസിയേഷൻ കുവൈത്ത് രക്ഷാധികാരി ബിനോയ് ചന്ദ്രൻ
ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range ജോസ് വർഗീസിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ജോസ് വർഗീസിന് മാവേലിക്കര അസോസിയേഷൻ കുവൈത്ത് യാത്രയയപ്പ് നൽകി. പ്രസിഡന്റ് മനോജ് പരിമണം, ഉപദേശകസമിതി അംഗങ്ങളായ എ.ഐ. കുര്യൻ, നൈനാൻ ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. രക്ഷാധികാരി ബിനോയ് ചന്ദ്രൻ സംഘടനയുടെ ഉപഹാരം കൈമാറി. അസോസിയേഷൻ ആദ്യകാല അംഗവും, മാവേലിക്കര പുതിയകാവ് സ്വദേശിയുമാണ് ജോസ് വർഗീസ്. മറുപ്രസംഗത്തിൽ ജോസ് വർഗീസ് ആദരവിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.