സുരേഷ് പിഷാരടിക്ക് ഐ.എസ്.കെയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: 25 വർഷത്തെ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ആർട്സ് സെക്രട്ടറി സുരേഷ് പിഷാരടിക്കും കുടുംബത്തിനും ഇന്റർനാഷണൽ ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് (ഐ.എസ്.കെ) യാത്രയയപ്പ് നൽകി. ഐ.എസ്.കെ കുവൈത്ത് പ്രസിഡന്റ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ജി.ബിനു, എൻ.എസ്.എസ് പ്രസിഡന്റ് കാർത്തിക്ക് നാരായണൻ, വോയ്സ് പ്രസിഡന്റ് ജോയ് നന്ദനം, സംസ്കൃതി പ്രസിഡന്റ് രതീഷ് കാർത്തികേയൻ, മനോജ് മാവേലിക്കര, ഗോപിനാഥ് മണി, ഉദാരകൃഷ്ണ ചന്ദ്രദാസ്, സജീന്ദ്ര കുമാർ. ആർ, ഡോ. സരിത ഹരി, മോഹന കുമാർ, അനിൽ ആറ്റുവ, ഷനിൽ വെങ്ങളത്ത്, സുജീഷ് പി. ചന്ദ്രൻ, ദിലീപ്കുമാർ നമ്പ്യാർ, സരിത രാജൻ, സജയൻ വേലപ്പൻ, അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സുരേഷ് പിഷാരടി മറുപടി പ്രസംഗം നടത്തി. സജീവ്, അനിൽ ആറ്റുവ, രോഹിത് ശാം, ശ്രീല രവിപ്രസാദ്, വിനായക് വർമ്മ, കൃഷ്ണനുണ്ണി ജെ. കുറുപ്പ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ദീപ ഗോപകുമാർ, സിത്താര ജയകൃഷ്ണൻ എന്നിവർ അവതാരകരായി. ഐ.എസ്.കെ ജനറൽ സെക്രട്ടറി ജിനേഷ് ജീവലൻ സ്വാഗതവും ട്രഷറർ കെ.ടി. ഗോപകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.