കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസ ഒരുവർഷത്തേക്ക് മാത്രം പുതുക്കിനൽകിയാൽ മതിയെന്ന് തീരുമാനം. കുവൈത്തികളുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്ത്രീകളുടെ വിദേശികളിലുള്ള മക്കൾ തുടങ്ങിയവർക്ക് അടക്കം ഇത് ബാധകമാണ്. നിലവിൽ രാജ്യത്തിന് പുറത്തുകഴിയുന്നവർക്ക് സ്പോൺസർ മുഖേനെ വിസ പുതുക്കാൻ അനുമതിയുണ്ട്. ഇത് പ്രയോജനപ്പെടുത്തുേമ്പാൾ ഒരു വർഷത്തേക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. ഒന്നിൽ കൂടുതൽ വർഷത്തേക്ക് പുതുക്കുകയും കുവൈത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാവുന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അവധിക്ക് പോയി ആറുമാസത്തിലധികം നാട്ടിൽനിന്നവർക്കും പ്രയാസമില്ലാതെ കുവൈത്തിലേക്ക് വരാൻ കഴിയുന്നുണ്ട്. നേരിട്ട് വരുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളിലുള്ളവർ വിലക്കില്ലാത്ത രാജ്യത്ത് രണ്ടാഴ്ച താമസിക്കണമെന്ന നിബന്ധന മാത്രമാണ് തടസ്സം. സ്വകാര്യ തൊഴിൽവിസയിലുള്ളവർക്ക് രണ്ടുവർഷത്തെ വർക്ക് പെർമിറ്റ് ബാക്കിയുണ്ടെങ്കിൽ വിസ രണ്ടുവർഷത്തേക്ക് പുതുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.