കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6500 വ്യാജ ഉൽപന്നങ്ങൾ പിടികൂടി. പ്രമുഖ ബ്രാൻഡുകളുടെ വാച്ച്, ബാഗുകൾ, സുഗന്ധ വസ്തുക്കൾ തുടങ്ങിയവയാണ് കസ്റ്റംസ് വകുപ്പ് പിടികൂടിയത്.
ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്ത രീതിയിലുള്ളതായിരുന്നു പ്രമുഖ വസ്തുക്കളുടെ വ്യാജൻ. പിടികൂടിയ വസ്തുക്കളെല്ലാം അധികൃതർ നശിപ്പിച്ചു. പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി സാധനങ്ങള്‍ വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പു അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും. അംഗീകൃത ട്രേഡ് മാർക്കോടു കൂടിയ വ്യാജ ഉൽപന്നങ്ങൾക്കെതിരെ ഉപഭോക്താക്കളും ജാഗ്രത പുലർത്തണമെന്ന് വാണിജ്യമന്ത്രാലയം അഭ്യർഥിച്ചു.
ഇത്തരം തട്ടിപ്പ് യഥാർഥ ബ്രാൻഡ് ഉടമകളെയും ഉപഭോക്താവിനെയും ഒരേസമയം, കബളിപ്പിക്കുന്നതാണ്. ഉപഭോക്താവിന് പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഉൽപന്നം ലഭിക്കില്ല. കഷ്ടപ്പെട്ട് നല്ല ഉൽപന്നങ്ങൾ നൽകി ബ്രാൻഡ് വികസിപ്പിക്കുന്നവരുടെ അധ്വാനത്തിന് ഫലം ലഭിക്കാതെ പോവുകയും ചെയ്യുന്നു. ഗുണനിലവാരത്തിലെ വ്യതിയാനം മൂലം ബ്രാൻഡിെൻറ മൂല്യം ഇടിയാനും കാരണമാവുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.