കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലുള്ള സിക്ക് ലീവ് രേഖകൾ വ്യാജമായി നിർമിച്ചയാൾ പിടിയിൽ. വിദേശത്തുള്ള രണ്ട് വ്യക്തികളുമായി സഹകരിച്ച് പണത്തിന് പകരമായാണ് ഇയാൾ വ്യാജ രേഖകൾ നിർമിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ജനറൽ ഡിപ്പാർട്ട്മെന്റിലെ കള്ളപ്പണം, വ്യാജ കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുള്ള സംഘത്തിന്റെ നിരീക്ഷണത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട നിയമ അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.