ശനിയാഴ്​ച ഇൻറർനെറ്റ്​ ഉണ്ടാവില്ലെന്ന്​ വ്യാജ പ്രചാരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശനിയാഴ്​ച രാവിലെ രാവിലെ ഒമ്പത്​ മണി മുതൽ ഉച്ചക്ക്​ രണ്ടുമണി വരെ ഇൻറർനെറ്റ്​ ഉണ്ടാ വില്ലെന്ന്​ വ്യാജപ്രചാരണം. ഇത്​ നിഷേധിച്ച്​ ആഭ്യന്തര മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

ശനിയാഴ്​ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ രണ്ടുമണി വരെ പുറത്തിറങ്ങി നടക്കരുതെന്ന്​ മറ്റൊരു പ്രചാരണവുമുണ്ടായി. ഇതും വ്യാജമാണ്​. ഇൗ സമയത്ത്​ പുറത്തിറങ്ങിയാൽ 500 ദീനാർ വരെ പിഴ ചുമത്തുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്​. വ്യാജ വാർത്ത ഉണ്ടാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്​തമായ നടപടിയുണ്ടാവുമെന്ന്​ അധികൃതർ ആവർത്തിച്ചു വ്യക്​തമാക്കിയിട്ടുണ്ട്​.
Tags:    
News Summary - fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.