കുവൈത്ത് സിറ്റി: 'പ്രവാസി ക്ഷേമ പദ്ധതികള്‍: അറിയേണ്ടതെല്ലാം' വിഷയത്തിൽ വെല്‍ഫെയര്‍ കേരള കുവൈത്ത് വെബിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച കുവൈത്ത് സമയം 4.30നാണ് പരിപാടി. 826 0029 2318 എന്ന സൂം ഐഡിയിൽ 2022 എന്ന പാസ് കോഡ് ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാം. പ്രവാസി വെൽഫെയർ ബോർഡുമായി സഹകരിച്ച് നടത്തുന്ന വെബിനാറിൽ കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കുന്ന വ്യത്യസ്ത സേവനങ്ങളെ കുറിച്ച് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് സീനിയര്‍ ഓഫീസ് അസിസ്റ്റന്റ് കെ.എല്‍. അജിത്കുമാര്‍ വിശദീകരിക്കും. സംശയനിവാരണത്തിന് അവസരമുണ്ടാകും. സർക്കാർ ആനുകൂല്യങ്ങളെയും പദ്ധതികളെയും കുറിച്ച് ധാരണയില്ലാത്തതിൽ പല പ്രവാസികൾക്കും പ്രയോജനപ്പെടുന്നില്ല എന്ന വസ്തുതയുടെ പശ്ചാത്തലത്തിലാണ് ബോധവത്കരണ പരിപാടി നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97322896 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.