കുവൈത്ത് സിറ്റി: പ്രവാസികൾക്കായുള്ള എക്സിറ്റ് പെർമിറ്റ് അപേക്ഷയിൽ കൂടുതൽ വ്യക്തത വരുത്തി അധികൃതർ. എക്സിറ്റ് പെർമിറ്റിന് പരിമിത കാലയളവ് മാത്രം സാധുതയുള്ളതിനാൽ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് ഏഴു ദിവസം മുമ്പ് മാത്രമേ അപേക്ഷിക്കാവൂ എന്നും യാത്രക്ക് കുറഞ്ഞത് 24 മണിക്കൂറിന് മുമ്പ് അപേക്ഷ നൽകണമെന്നും അധികൃതര്‍ അറിയിച്ചു.
ആവശ്യാനുസരണം ഒരാൾക്ക് വ്യത്യസ്ത സമയങ്ങളിൽ ഒന്നിലധികം തവണ എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാനാകും. പെർമിറ്റ് ലഭിക്കാൻ ആവശ്യമായ അപേക്ഷ സിവിൽ ഐ.ഡി നമ്പർ ഉപയോഗിച്ച് സഹൽ ആപ്പിലൂടെയോ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആണ് സമർപ്പിക്കേണ്ടതാണ്. യാത്രക്കു മുമ്പ് അപേക്ഷ നൽകുന്നത് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ ഒന്നു മുതൽ കുവൈത്തിൽനിന്ന് പുറത്തുപോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്.
പ്രവാസി അധ്യാപകർക്ക് എക്സിറ്റ് പെർമിറ്റ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിലും അധികൃതർ വ്യക്തത വരുത്തി. കുവൈത്ത് വിദ്യാഭ്യാസ മേഖലയിലെ പ്രവാസി അധ്യാപകർക്ക് എക്സിറ്റ് പെർമിറ്റ് നൽകുന്നതിലെ പ്രതിസന്ധി കഴിഞ്ഞ ദിവസം പരിഹരിച്ചിരുന്നു. സിവിൽ സർവിസ് ബ്യൂറോയുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.