സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം യുവാക്കളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

തങ്ങളുടെ പോസ്റ്റുകൾ പിന്തുടരുന്നവരുടെ എണ്ണം കുറയുന്നതാണ് കാരണം

കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയിലെ മാധ്യമ വിഭാഗം അസോസിയറ്റ് പ്രഫസർ ഫാത്തിമ അൽ സാലിം നടത്തിയ പഠനത്തിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം രാജ്യത്തെ യുവാക്കളിൽ മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തി. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഫോളോവേഴ്സ് കുറയുമോ എന്ന ചിന്ത യുവാക്കളിൽ മാനസിക രോഗങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരെ പിന്തുടരുന്ന യുവാക്കളുടെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ലക്ഷ്യമിട്ടാണ് പഠനം നടത്തിയതെന്ന് ഫാത്തിമ അൽ സാലിം പറഞ്ഞു. 4275 കുവൈത്ത് യുവാക്കളെ സാമ്പിളായെടുത്താണ് പഠനം നടത്തിയത്. സാമ്പിളുകൾ വെച്ച് സൈക്കോളജിക്കൽ ടെസ്റ്റ് നടത്തിയാണ് പഠന നിഗമനങ്ങളിൽ എത്തിയത്. പുതുതലമുറയിൽ വിവിധ ആപ്പുകൾ സൃഷ്ടിക്കുന്ന മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ഫാത്തിമ അൽ സാലിം ശിപാർശ ചെയ്യുന്നുണ്ട്. മാധ്യമ വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണ പ്രചാരണങ്ങളിലൂടെയും യുവാക്കളെ ബോധവത്കരിക്കാനും സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളുടെ വ്യാപകമായ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും പഠനം ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - Excessive use of social media creates psychological problems in the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.