മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട് (ജ​ന.​സെ​ക്ര.), ബേ​ബി ഔ​സേ​ഫ് (പ്ര​സി.), ജോ​സ​ഫ് കെ. ​തോ​മ​സ്

'പി.എസ്.സി പരീക്ഷകൾക്ക് ജി.സി.സി രാജ്യങ്ങളിൽ പരീക്ഷകേന്ദ്രം അനുവദിക്കണം'

കുവൈത്ത് സിറ്റി: പി.എസ്.സി പരീക്ഷകൾക്ക് ജി.സി.സി രാജ്യങ്ങളിൽ കേന്ദ്രം അനുവദിക്കണമെന്ന് കേരള അസോസിയേഷൻ കുവൈത്ത് സമ്മേളനം ആവശ്യപ്പെട്ടു. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ, പ്രാരബ്ധം മൂലം ചെറിയ പ്രായത്തിൽത്തന്നെ പ്രവാസികളായി മാറുന്നു. വിദേശത്തായതിനാൽ പി.എസ്.സി പരീക്ഷകൾ എഴുതി സർക്കാർ സർവിസിന്റെ ഭാഗമാകാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്.

ജി.സി.സി രാജ്യങ്ങളിൽ സി.ബി.എസ്.ഇ, കേരള ബോർഡ്, നീറ്റ് തുടങ്ങിയ പരീക്ഷകൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പി.എസ്.സി പരീക്ഷകേന്ദ്രവും ആരംഭിക്കണമെന്ന് കേരള അസോസിയേഷൻ കുവൈത്ത് ചൂണ്ടിക്കാട്ടി. കുവൈത്ത് അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ബേബി ഔസേഫ് (പ്രസി.), മണിക്കുട്ടൻ എടക്കാട് (ജന.സെക്ര.), ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ശൈലേഷ് (വൈസ്. പ്രസി.), ജോസഫ് തോമസ് (ട്രഷ.), മഞ്ജു മോഹൻ (ജോ.സെക്ര.) എന്നിവരടങ്ങുന്ന 24 അംഗ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Tags:    
News Summary - Exam center should be allowed in GCC countries for PSC exams'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.