അബ്ബാസിയ: കുവൈത്തിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ‘അമ്മ മലയാളം’ എന്ന പേരിൽ അവധിക്കാല മാതൃഭാഷാ ക്ലാസുകൾ ആരംഭിച്ചു. കുവൈത്തിലെ വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും പാഠ്യക്രമത്തിെൻറ പ്രകാശനവും അബ്ബാസിയ ഓർമ പാലസ് ബിൽഡിങ്ങിൽ നടന്നു.
ക്ലാസുകളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡൻറ് കെ. ജയകുമാർ നിർവഹിച്ചു. പാഠ്യക്രമം മാതൃഭാഷാ ക്ലാസ് അധ്യാപകൻ ബൈജു പാപ്പച്ചന് നൽകി ജനറൽ സെക്രട്ടറി മുരളി പണിക്കർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് കുര്യാക്കോസ് കടമ്മനിട്ട, മുൻ ജനറൽ സെക്രട്ടറി ബെന്നി പത്തനംതിട്ട, പ്രോഗ്രാം കൺവീനർ അബു പീറ്റർ സാം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ചാൾസ് പി. ജോർജ്, ബിജു വർഗീസ് എന്നിവർ ചേർന്ന് കുട്ടികളെ സ്വാഗതം ചെയ്തു.
അസോസിയേഷൻ നടപ്പാക്കുന്ന മാതൃഭാഷാ ക്ലാസുകൾക്കായി പ്രത്യേകം പാഠ്യക്രമം തന്നെ കുവൈത്തിലെ വിദ്യാഭ്യാസ പ്രവർത്തകരുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്. കുവൈത്തിലെ മറ്റു പ്രദേശങ്ങളിലും മാതൃഭാഷാ ക്ലാസുകൾ ഉടൻ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. ക്ലാസുകൾ ക്രമീകരിക്കാൻ താൽപര്യമുള്ളവരും കുട്ടികളെ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള രക്ഷിതാക്കളും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം. 98859650, 99269291, 90088207.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.