വഫ്ര: കോഴിക്കോട് ജില്ല എൻ.ആര്.ഐ അസോസിയേഷന് കുവൈത്ത് (കെ.ഡി.എൻ.എ) മെംബര്‍മാര്‍ക്കും കുടുംബാംഗങ്ങൾക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു. വഫ്ര ഏരിയയിൽ സൗദി അതിർത്തിക്കടുത്തുള്ള വിശാലമായ റിസോര്‍ട്ടിലേക്കാണ് വിനോദയാത്ര സംഘടിപ്പിച്ചത്. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും വലിയ ബസുകൾ യാത്രക്ക് ഏർപ്പെടുത്തിയിരുന്നു. രാവിലെ ആറുമണിക്ക് പുറപ്പെട്ട ബസുകൾ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്.
ക്വിസ് മത്സരങ്ങൾ, ചർച്ച ക്ലാസുകൾ, ബിൻഗോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങൾ, റാഫി കോഴിക്കോട് നയിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു. മത്സരവിജയികള്‍ക്ക് വർക്കിങ് കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് സുരേഷ് മാത്തൂർ വിനോദയാത്ര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും കൺവീനർ അൻവർ ആൻസ് നന്ദിയും അറിയിച്ചു. വിമൻസ് ഫോറം പ്രസിഡൻറ് സന്ധ്യ ഷിജിത്, വൈസ് പ്രസിഡൻറ് ലീന റഹ്മാൻ, അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി എം.പി. അബ്ദുറഹ്മാൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ട്രഷർ സഹീർ ആലക്കൽ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങൾ, വിമൻസ് ഫോറം പ്രവർത്തകർ, ഏരിയ- യൂനിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.