അബ്ബാസിയ: െഎ.എൻ.എല്ലിെൻറ പ്രവാസി വിഭാഗമായ ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെൻറർ കുവൈത്ത് 24ാം വാർഷികാഘോഷം സംഘടിപ്പിച്ചു. െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ നാടിന് മതനിരപേക്ഷതയുടെ പൈതൃകമാണുള്ളതെന്നും അതിനെ തകർക്കാനുള്ള ആസൂത്രിതശ്രമങ്ങളെ സ്നേഹം കൊണ്ട് തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേജർ സൈൻ അലി അൽ അവാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ശരീഫ് താമരശ്ശേരി അധ്യക്ഷത വഹിച്ചു.
െഎ.എം.സി.സി ചെയർമാൻ സത്താർ കുന്നിൽ, കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി, കേരള അസോസിയേഷൻ പ്രസിഡൻറ് മണിക്കുട്ടൻ എടക്കാട്ട്, അയ്യൂബ് കച്ചേരി എന്നിവർ സംസാരിച്ചു.
ബദർ അൽ സമ മെഡിക്കൽ സെൻറർ അഡ്മിൻ മാനേജർ നിധിൻ അഡ്വ. രാജേഷ് സാഗറിന് നൽകി സുവനീർ പ്രകാശനം നിർവഹിച്ചു. വാർഷികാഘോഷമായി സംഘടന ഒരു വീടും ഒരു ലക്ഷം രൂപ വീതം ചെലവിട്ട് മൂന്ന് തൊഴിൽ പദ്ധതികളും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻറ് ഹമീദ് മധൂർ പ്രോജക്ട് അവതരണം നടത്തി. െഎ.എം.സി.സി ജനറൽ സെക്രട്ടറി ശരീഫ് കൊളവയൽ സ്വാഗതവും ട്രഷറൽ അബൂബക്കർ എ.ആർ നഗർ നന്ദിയും പറഞ്ഞു.ഏഷ്യാനെറ്റ് മൈലാഞ്ചി സീസൺ രണ്ടിലെ വിജയി നവാസ് കാസർകോട്, പട്ടുറുമാൽ ഫൈനലിസ്റ്റ് നസീബ, ഹനീഫ് ബംബ്രാണി എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നുമുണ്ടായി. മൈലാഞ്ചിയിടൽ, കുട്ടികൾക്ക് കളറിങ് മത്സരങ്ങൾ സംഘടിപ്പിച്ചു.
ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ കൂടിയായ എ.പി. അബ്ദുൽ വഹാബിനെ വിവിധ ഏരിയകളുടെ പ്രതിനിധികൾ ഹാരാർപ്പണം നടത്തി. ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇസ്മായിൽ വള്ളിയോത്ത്, രണ്ടാം സ്ഥാനം നേടിയ ഷമീന നാസർ എന്നിവർക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.