അബ്ബാസിയ: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന (ടെക്സാസ് കുവൈത്ത്) അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാം നന്തിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ അബ്ദുൽ ഫത്താഹ് തയ്യിൽ റമദാൻ സന്ദേശം നൽകി. ഫാ. ജോണി ലോണിസ്, സേവാദർശൻ ഉപദേശക സമിതി അംഗം മോഹൻകുമാർ, നായർ സർവിസ് സൊസൈറ്റി പ്രസിഡൻറ് കെ.പി. വിജയകുമാർ, കല ആർട്ട് കുവൈത്ത് പ്രസിഡൻറ് സാം കുട്ടി എന്നിവർ സംസാരിച്ചു. ഹാഷിം അബ്ദുൽ ഹക്കീമിെൻറ പ്രാര്‍ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കലാരംഗത്തെ മികവിന് രോഹിത്തിനും പ്ലസ് ടു പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ അഭിനവ് ബിനുവിനും ജനറൽ സെക്രട്ടറി അരുൺ രാജഗോപാലും ട്രഷറർ രാജേഷ് ഗോപിയും മെമേൻറാ നൽകി. ഉപദേശക സമിതി അംഗം ഭാസ്കരൻ നന്ദി പറഞ്ഞു. സാമൂഹിക, സംസ്കാരിക, സംഘടന നേതാക്കൾ, പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.