കുവൈത്ത് സിറ്റി: പരിസ്ഥിതി വകുപ്പിെൻറ സഹകരണത്തോടെ ജഹ്റയിൽ നിർമാണം പുരോഗമിക്കുന്ന കൃത്രിമ തണ്ണീർത്തടാകം ഒക്ടോബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പദ്ധതിയെക്കുറിച്ച് സംസാരിക്കവേ പരിസ്ഥിതി ഭരണസമിതി മേധാവി ശൈഖ് അബ്ദുല്ല അൽഅഹ്മദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിശ്ചിത സമയത്തിനുള്ളിൽ ബാക്കിയുള്ള പ്രവൃത്തികളും പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് അടിസ്ഥാനത്തിലായിരിക്കും ഇവിടെ സന്ദർശനാനുമതി നൽകുക. 10 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും രണ്ട് ദീനാറാണ് സന്ദർശന ഫീസ്. 10 വയസ്സിൽ കുറവുള്ള സ്വദേശി- ജി.സി.സി കുട്ടികൾക്ക് ഒരു ദീനാറിന് പ്രവേശനം അനുവദിക്കും. അതേസമയം, 10 വയസ്സിന് മുകളിലുള്ള വിദേശികൾക്ക് മൂന്ന് ദീനാറും ഇതിൽ കുറവ് പ്രായമുള്ളവർക്ക് ഒന്നര ദീനാറുമാണ് ടിക്കറ്റ് നിരക്ക്. സ്വകാര്യ സ്കൂൾ, കോളജുകൾ എന്നിവയുടെ ഗ്രൂപ് അംഗങ്ങൾക്ക് ഒന്നര ദീനാറാണ് നിരക്ക്. എന്നാൽ, സർക്കാർ സ്കൂളുകൾക്കും യൂനിവേഴ്സിറ്റികൾക്കും സൗജന്യ നിരക്കിൽ പാസ് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുയോജ്യമായ ആവാസ വ്യവസ്ഥ സംവിധാനിച്ച് നിർമിക്കുന്നതാണ് ജഹ്റയിലെ തണ്ണീർത്തടാകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.