കുവൈത്ത് സിറ്റി: യൂറോ സെവൻ മൊബൈൽ കമ്പനിയുടെ പത്താമത് ഷോറൂമും അംഗീകൃത സർവീസ് സെൻററും അൽറായ് ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ ഹവാസ് അബ്ബാസ്, ഓപറേഷൻ മാനേജർ മുഹമ്മദ് അഷ്കർ എന്നിവർ പങ്കെടുത്തു. മൊബൈൽ റിപ്പയറിങ്, സ്‍പെയർ പാർട്സ്, ആക്സസറീസ് എന്നിവ ആകർഷകമായ നിരക്കിൽ ലഭ്യമാക്കും.
മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ഗാഡ്ജറ്റ് സർവീസുകൾ പരിചയസമ്പന്നരായ പ്രഫഷനലുകൾ ചെയ്തുകൊടുക്കും. സ്ക്രീൻ തകരാർ, ഡിസ്പ്ലേ മാറ്റം, ഗ്ലാസ് മാറ്റം, 360 പ്രൊട്ടക്ഷൻ, വാട്ടർ ഡാമേജ്, ചാർജിങ് പോർട്ട്, നെറ്റ്വർക്ക് തകരാറുകൾ, ബാറ്ററി പ്രശ്നങ്ങൾ, ഐഫോൺ ബാക്ക് ഗ്ലാസ്, കാമറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സോഫ്റ്റ്വെയർ ആൻഡ് അൺലോക്കിങ് തുടങ്ങി എല്ലാ പ്രശ്നങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.