കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാം​സം വി​റ്റ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി


കു​വൈ​ത്ത് സി​റ്റി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശീ​തീ​ക​രി​ച്ച മാം​സം വി​ൽ​പ​ന ന​ട​ത്തി​യ സ​ഥാ​പ​നം അ​ധി​കൃ​ത​ർ അ​ട​ച്ചു പൂ​ട്ടി. വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാം​സം പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ്ഥാ​പ​നം സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ് സൈ​റ്റു​ക​ൾ വ​ഴി​യും മാം​സം വി​ല്‍പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

നേ​ര​ത്തെ സാ​ൽ​മി​യ മേ​ഖ​ല​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത റ​സ്റ്റാ​റ​ന്റും അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും വി​ധം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Tags:    
News Summary - Establishment selling expired meat closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.