എറണാകുളം ജില്ല അസോസിയേഷൻ കുവൈത്ത് ഓണാഘോഷം ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ കുവൈത്ത് ഓണാഘോഷം ഫ്ലയർ പ്രകാശനം നടത്തി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ചു. ഇവന്റ് കൺവീനറും വൈസ് പ്രസിഡന്റുമായ ബാലകൃഷ്ണ മല്ല്യയ പ്രോഗ്രാമിന്റെ ഫ്ലയർ ഏറ്റുവാങ്ങി. ഒക്ടോബർ 14 നു ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് ആഘോഷം. പ്രമുഖ ടെലിവിഷൻ താരം അരുൺ ഗിന്നസ് നയിക്കുന്ന 'സൂപ്പർ ടാലന്റ് ഷോ 2022' പ്രോഗ്രാമിന്റെ മുഖ്യ ആകർഷണമായിരിക്കും. സൂപ്പർ ടാലന്റ് ഷോയിൽ ഗായകൻ നിസ്സാം അലി, അവതാരകനും മിമിക്രി താരവുമായ അൻസു കോന്നി എന്നിവരും പങ്കെടുക്കും.
കുവൈത്തിലെ ഗാനമേള ട്രൂപ്പായ ഡിലൈറ്റിന്റെ ഗാനമേളയും ഡി.കെ. ഡാൻസ് ഗ്രൂപ്പിന്റെ പെർഫോമൻസും ഉണ്ടാകും. തിരുവാതിരക്കളി, പുലികളി, ഓണ സദ്യ എന്നിവയും ഉണ്ടാകും.
ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, വനിത വേദി ചെയർ പേഴ്സൻ ലിസ വർഗീസ്, ബാലവേദി പ്രസിഡന്റ് സ്ലാനിയ പെയ്റ്റെൻ, അഡ്വൈസറി ചെയർമാൻ ജിനോ, ജോ.സെക്രട്ടറി ജിജു പോൾ, ജോ.കോഓഡിനേറ്റർ വർഗീസൺ, ജോ. ട്രഷറർ റെജി ജോർജ് കുന്നത്ത്, ആർട്സ് സെക്രട്ടറി റൊമാനസ് പെയ്റ്റെൻ, യൂനിറ്റ് കൺവീനർമാരായ വിനോദ്, ഫ്രാൻസിസ്, ജോസഫ് റാഫേൽ, അനു കാർത്തികേയൻ, ഷീബ പെയ്റ്റെൻ, ഷോജൻ ഫ്രാൻസിസ് മണിക്കത്താൻ, ജോളി, രവീന്ദ്രൻ, പ്രവീൺ മാടശ്ശേരി, ജിഷോയ്, വർഗീസ് എന്നിവരും പങ്കെടുത്തു.
ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ സ്വാഗതവും ട്രഷറർ ബാബു എബ്രഹാം ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.