കുവൈത്ത് സിറ്റി: പരിസ്ഥിതി നിയമങ്ങൾ ശക്തമായി നടപ്പാക്കുമെന്ന് കുവൈത്ത് എൻവയൺമെന്റ് പൊലീസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മിശ്അൽ അൽഫറജ്.
നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് 5000 ദിനാർ വരെ പിഴ ചുമത്തുകയും പൊതുസ്ഥലത്ത് പുകവലിച്ചാൽ 1000 ദീനാർ പിഴ ഈടാക്കുകയും ചെയ്തുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബീച്ചുകളിൽ മാലിന്യം തള്ളുന്നത് എൻവയൺമെന്റ് പൊലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഫെബ്രുവരിയിലെ ദേശീയ ആഘോഷവേളയിൽ ഏകദേശം 80 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. മാലിന്യം തള്ളുന്നവർക്ക് 500 ദീനാർ വരെ പിഴ ചുമത്തും.
പൊതുസ്ഥലങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിലും വകുപ്പ് ജാഗ്രത പാലിച്ചുവരുകയാണ്. അടച്ചിട്ട വാണിജ്യ ഇടങ്ങളിൽ പുകവലിക്കുന്നതിന് 500 ദീനാർ വരെ പിഴ ചുമത്തും. പാർക്കിങ് സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പുകവലിക്കുന്നതിനും സമാന പിഴ ചുമത്തും. ശരിയായ ലൈസൻസില്ലാതെ പുകവലി അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് 1000 ദീനാർ വരെ പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.