സ്വകാര്യ മെഡിക്കൽ ജീവനക്കാർക്ക്​ എൻട്രി വിസക്ക്​ അംഗീകാരം

കുവൈത്ത്​ സിറ്റി: സ്വകാര്യ മേഖലയിലെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും ജോലി ചെയ്യാനെത്തുന്ന മെഡിക്കൽ, നഴ്​സിങ്​, അഡ്​മിനിസ്​ട്രേറ്റീവ്​, ടെക്​നിക്കൽ ​ജീവനക്കാരുടെ എൻട്രി വിസക്ക്​ അംഗീകാരം. ഇവർക്ക്​ കുവൈത്ത്​ വർക്ക്​ വിസ നൽകണമെന്ന ഫെഡറേഷൻ ഒാഫ്​ പ്രൈവറ്റ്​ ഹോസ്​പിറ്റലി​െൻറ അഭ്യർഥന കൊറോണ എമർജൻസി കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച്​ മന്ത്രിസഭ സെക്രട്ടറി ജനറൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്സാം അൽ നഹാമിന്​ സർക്കുലർ അയച്ചു. അതിനിടെ വിദേശത്ത്​ കുടുങ്ങിക്കിടക്കുന്ന സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക്​ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ഫെഡറേഷൻ ഒാഫ്​ കോഒാപറേറ്റീവ്​ സൊസൈറ്റീസ്​ അപേക്ഷ നൽകിയിട്ടുണ്ട്​. ഇക്കാര്യത്തിൽ ഇതുവ​രെ തീരുമാനം എടുത്തിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.