കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ മത്സ്യ ലഭ്യത ഉറപ്പാക്കാനും വില കുറക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്ന് പുതിയ മത്സ്യ ഇറക്കുമതി ചാനലുകൾ തുറക്കാനുള്ള പദ്ധതി കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ പ്രസിഡന്റ് അബ്ദുല്ല അൽ സർഹീദ് പ്രഖ്യാപിച്ചു.
ഇറക്കുമതി ചെയ്യുന്ന മത്സ്യം യൂനിയന്റെ കേന്ദ്രങ്ങൾ വഴി നേരിട്ട് വിൽക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജിലിനെ സമീപിച്ചതായും അദ്ദേഹം അറിയിച്ചു. നേരിട്ടുള്ള വിൽപ്പന വഴി വില നിയന്ത്രിക്കാനും ഇടനിലക്കാരുടെ പങ്ക് കുറക്കാനും ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനുമാകുമെന്നാണ് യൂനിയന്റെ വിലയിരുത്തൽ.
യൂനിയന്റെ ഉടമസ്ഥതയിൽ ഏകദേശം 50 മത്സ്യ സ്റ്റാളുകൾ ഉണ്ടെന്നും അവ വഴി ന്യായമായ വിലയിൽ മത്സ്യം വിതരണം ചെയ്യാനാകുമെന്നും വ്യക്തമാക്കി.
നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇറക്കുമതി ഉടൻ ആരംഭിച്ച് ജനപ്രിയ മത്സ്യ ഇനങ്ങളുടെ ലഭ്യത വർധിപ്പിച്ച് ഭക്ഷ്യസുരക്ഷ കൂടുതൽ ശക്തമാക്കാനാകുമെന്നുമാണ് യൂനിയന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.