പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് കുവൈത്ത് ചാപ്റ്റർ വാര്‍ഷികാഘോഷം സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ളവര്ക്ക് ടൂറിസം രംഗത്ത് അനന്ത സാധ്യതകളാണുള്ളതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. ടൂറിസം ലോക നിലവാരത്തിലുള്ളതാവണം. അതിനായി കേരളത്തിന്റെ മേഖലകളെ സ്പർശിക്കുന്ന പുതിയ ഒരു തലം രൂപപ്പെടുത്തേണ്ടതുണ്ടെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗംകൂടിയായ സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന് (പാസ്കോസ്) കുവൈത്ത് ചാപ്റ്ററിന്റെ 25ാം വാര്‍ഷികാഘോഷ ഭാഗമായി 'മിസ്റ്റര്‍ എസ്.ജി.കെ @ കുവൈത്ത്' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ ആസ്പയര് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ പാസ്കോസ് പ്രസിഡന്റ് കിഷോര്‍ സെബാസ്റ്റ്യന്‍ ചൂരനോലി അധ്യക്ഷത വഹിച്ചു. പ്രഥമ പ്രസിഡന്റ് മോഹന്‍ ജോര്‍ജ് ആശംസയര്‍പ്പിച്ചു. ചോദ്യോത്തര വേളയില്‍ വിദ്യാർഥികളും മുതിര്‍ന്നവരുമായും സന്തോഷ് ജോര്‍ജ് സംവദിച്ചു. സമൂഹം ആദരിക്കുകയും ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്ന സ്വപ്നം കാണണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി.
ജനറല്‍ സെക്രട്ടറി റോജി മാത്യു സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സിബി തോമസ് നന്ദിയും രേഖപ്പെടുത്തി. ലേഡി വിങ് കോഓഡിനേറ്റർ ജോസി കിഷോർ, റോസ്മിൻ സോയസ്, സ്മിത കമൽ എന്നിവർ പങ്കെടുത്തു. മിറിയം ജോര്‍ജ് കോലടിയുടെ നൃത്തവും ബ്ലഡ് ഡോണേഴ്സ് കുവൈത്തും (ബി.ഡി.കെ) ഡി.കെ ഡാന്‍സ് ഗ്രൂപ്പും ചേര്‍ന്ന് അവതരിപ്പിച്ച ഫ്ലാഷ്മോബും ശ്രദ്ധപിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.