കുവൈത്ത് സിറ്റി: റോഡുകളുടെയും നടപ്പാതകളുടെയും അനധികൃത കൈയേറ്റം തടയുക, മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുടെ ഭാഗമായി ഹവല്ലി ഗവർണറേറ്റിൽ പരിശോധന നടത്തി. റോഡുകളുടെയും നടപ്പാതകളുടെയും അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ട് 44 നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ലൈസൻസില്ലാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് മുന്നിലുള്ള പൊതുസ്ഥലം അനധികൃതമായി ഉപയോഗിച്ചതാണ് ഇതിൽ ഭൂരിപക്ഷവും.
മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പൊതു ക്രമസമാധാനം നിലനിർത്തുക, പൊതു ഇടങ്ങളിലെ കൈയേറ്റം തടയുക, താമസക്കാരുടെയും കാൽനടയാത്രക്കാരുടെയും അവകാശങ്ങളും സൗകര്യവും സംരക്ഷിക്കുക എന്നിവയാണ് പരിശോധനകളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.