അ​മീ​റി​ന്റെ ഉ​ത്ത​ര​വ്; 539 ത​ട​വു​കാ​ർ​ക്ക് പൊ​തു​മാ​പ്പ്


ത​ട​വു​കാ​രു​ടെ ജ​യി​ൽ മോ​ച​ന​വും ശി​ക്ഷ കാ​ലാ​വ​ധി കു​റ​ക്ക​ലും 

ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: മാ​നു​ഷി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ത​ട​വു​കാ​ർ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​നും അ​വ​സ​രം ഒ​രു​ക്കി അ​മീ​ർ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് 539 ത​ട​വു​കാ​ർ​ക്ക് മാ​പ്പു​ന​ൽ​കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ത​ട​വു​കാ​രു​ടെ ജ​യി​ൽ മോ​ച​ന​വും ശി​ക്ഷ കാ​ലാ​വ​ധി കു​റ​ക്ക​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ചി​ല​ർ ഉ​ട​ന​ടി മോ​ചി​ത​രാ​യ​താ​യും മ​റ്റു​ള്ള​വ​രു​ടെ ശി​ക്ഷാ​വി​ധി​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ക​യും ചെ​യ്തു.​ത​ട​വു​കാ​ർ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും അ​വ​രെ സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് എ​ല്ലാ നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി അ​ർ​ഹ​രാ​യ ത​ട​വു​കാ​രെ വേ​ഗ​ത്തി​ൽ മോ​ചി​പ്പി​ക്കു​ക​യും ശി​ക്ഷ ഇ​ള​വു​ക​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് സ്പെ​ഷ​ൽ സെ​ക്യൂ​രി​റ്റി അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സെ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ണ്ടും മി​ക​ച്ച ജീ​വി​തം ആ​രം​ഭി​ക്കാ​നും നി​യ​മ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നും സ​മൂ​ഹ​ത്തി​നു വേ​ണ്ടി മെ​ച്ച​പ്പെ​ട്ട ചെ​യ്യാ​നു​മു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​ണ് പൊ​തു​മാ​പ്പു​ന​ൽ​ക​ൽ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Emir's decree; General amnesty for 539 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.