ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
Posted On
date_range Updated On
date_range അമേരിക്കൻ പ്രസിഡൻറിന് ആശംസയറിയിച്ച് അമീർ
കുവൈത്ത് സിറ്റി: അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദനവും ആശംസയും അറിയിച്ചു. വൈസ് പ്രസിഡൻറ് കമല ഹാരിസിനെയും അഭിനന്ദിച്ചു.
കുവൈത്തും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉൗഷ്മള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ പുതിയ നേതൃത്വത്തിന് കീഴിലും കഴിയെട്ടയെന്നും അമേരിക്കയെ പുരോഗതിയിലേക്ക് നയിക്കാൻ അവർക്ക് കഴിയെട്ടയെന്നും അമീർ ആശംസിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവരും പുതിയ അമേരിക്കൻ നേതൃത്വത്തിന് ആശംസ സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.