ഹെലികോപ്​റ്റർ ദുരന്തം: എംബസി ഇന്നത്തെ നമസ്​തേ ഇന്ത്യ ആഘോഷം റദ്ദാക്കി

കുവൈത്ത്​ സിറ്റി: ഇന്ത്യയുടെ സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ ഉൾപ്പെടെ സഞ്ചരിച്ച ഹെലികോപ്​റ്റർ തകർന്നുണ്ടായ അപകടത്തി​െൻറ പശ്ചാത്തലത്തിൽ എംബസി നമസ്​തേ ഇന്ത്യ ആഘോഷ പരിപാടി റദ്ദാക്കി. ഡിസംബർ എട്ട്​ ബുധനാഴ്​ചത്തെ പരിപാടിയാണ്​ റദ്ദാക്കിയത്​.
ഡിസംബർ അഞ്ച്​ മുതൽ നാഷനൽ ലൈബ്രറിയിൽ ഒരാഴ്​ചത്തെ പരിപാടി നടത്താനയിരുന്നു നിശ്ചയിച്ചിരുന്നത്​. ഉൗട്ടിയിലെ കുനൂരിലുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമാണ്​ ഹെലി കോപ്​റ്ററിലുണ്ടായിരുന്നത്​. ഗുരുതരമായി പൊള്ളലേറ്റ ബിപിൻ റാവത്ത്​ ചികിത്സയിലാണ്​. അപകടത്തിൽ എംബസി അനുശോചനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.