കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്ക് പരിഷ്കരിച്ച ഇലക്ട്രോണിക് ഡ്രൈവിങ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ഒപ്പുവെച്ചു. യു.എൻ ഡെവലപ്മെൻറ് പ്രോഗ്രാം കുവൈത്ത് പ്രതിനിധി ഡോ. താരിഖ് അൽ ശൈഖിെൻറയും ഗതാഗതകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ശൂയഇെൻറയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.
ഉടമയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ചിപ്പ് സഹിതമുള്ള സ്മാർട്ട് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കാനാണ് പദ്ധതി. ഗതാഗത മേഖലയിലെ വ്യാപക പരിഷ്കരണത്തിെൻറ ഭാഗമായാണിതെന്ന് ഫഹദ് അൽ ശൂയഅ് പറഞ്ഞു. വ്യാജ ലൈസൻസ് നിർമാണമുൾപ്പെടെ കുറ്റകൃത്യങ്ങൾ ഇതുവഴി തടയാൻ സാധിക്കുമെന്ന് പാസി ഡയറക്ടർ മുസായിദ് അൽ അസ്ഈസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.