Posted On
date_range Updated On
date_range 18 മുതൽ 25 വരെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
കുവൈത്ത് സിറ്റി: സെക്കൻഡറി സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി 18 മുതൽ 25 വരെ കുവൈത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.
അറ്റകുറ്റപ്പണിയുടെ ഷെഡ്യൂൾ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ആറു ഗവർണറേറ്റുകളിലെ ചില സെക്കൻഡറി സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുൽപാദന ഊർജ മന്ത്രാലയമാണ് അറിയിച്ചത്.
രാവിലെ എട്ടു മുതൽ നാലു മണിക്കൂറാണ് അറ്റകുറ്റപ്പണിയുണ്ടാകുക. ജോലിയുടെ സ്വഭാവം അനുസരിച്ച് അറ്റകുറ്റപ്പണി കാലയളവ് നീട്ടാനോ കുറക്കാനോ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.