തെരഞ്ഞെടുപ്പ് : മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് 15ാം പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മാധ്യമങ്ങള്‍ക്ക് വാര്‍ത്താ-വിതരണ മന്ത്രാലയം പെരുമാറ്റച്ചട്ടം പുറത്തിറക്കി. 
പാര്‍ലമെന്‍റ്, വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് ആണ് മാധ്യമങ്ങള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ്  സ്ഥാനാര്‍ഥികള്‍ ആരാവണമെന്ന് കണ്ടത്തെുന്നതിനുവേണ്ടി ഗോത്രങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ നടക്കുന്ന സമാന്തര- ശാഖാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ പാടില്ല. വാര്‍ത്താവിതരണ മന്ത്രാലയം നല്‍കുന്ന വിവരങ്ങളും തെരഞ്ഞെടുപ്പ് മേഖലയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ടാവരുത്. പണം നല്‍കിയും സ്വാധീനം ഉപയോഗിച്ചും വോട്ടുനേടാനോ വോട്ട് തടയാനോ ഉള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച പൊതു അഭിപ്രായം നേരത്തേ പ്രസിദ്ധീകരിക്കാന്‍ പാടില്ല.
 ഒൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലല്ലാതെ അന്തിമഫലം പ്രസിദ്ധീകരിക്കരുത്. 
തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമോ തൊട്ടുമുമ്പുള്ള ദിവസമോ സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ചകള്‍ പോലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ദിനപത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ പത്രങ്ങള്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തുടങ്ങി മുഴുവന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. ചട്ടം ലംഘിക്കുന്ന മാധ്യമങ്ങളെ കണ്ടത്തെുന്നതിനായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് കൂട്ടിച്ചേ
ര്‍ത്തു.

Tags:    
News Summary - Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.