??????? ??????? ???????? ?????????????????

പണക്കൊഴുപ്പിന്‍െറ പ്രചാരണത്തിന്  പരിസമാപ്തിയായി

കുവൈത്ത് സിറ്റി: അഭിമാന പോരാട്ടത്തിന് കുവൈത്തികള്‍ ആഞ്ഞിറങ്ങിയപ്പോള്‍ രാജ്യം സാക്ഷിയായത് ഏറ്റവും വാശിയേറിയതും പണക്കൊഴുപ്പ് നിറഞ്ഞതുമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്. 
ഇതില്‍ ആരൊക്കെ വിജയം വരിച്ചുവെന്നും ആരുടെയൊക്കെ പണവും അധ്വാനവും പാഴായെന്നും അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 20,000 മുതല്‍ 45,000 ദീനാര്‍ വരെ ചെലവഴിച്ചാണ് സ്ഥാനാര്‍ഥികള്‍ ആഡംബര ടെന്‍റുകള്‍ ഒരുക്കിയത്. സ്വാദിഷ്ഠമായ വിഭവങ്ങളും വൈഫൈ ഉള്‍പ്പെടെ സംവിധാനങ്ങളും ഒരുക്കി വോട്ടര്‍മാരെ ഹൃദ്യമായി സ്വീകരിച്ചിരുന്നു. ഇതില്‍ എത്രത്തോളം വോട്ടായി മാറി എന്നറിയാന്‍ ഇനി അധികം കാത്തിരിപ്പില്ല. വന്‍കിട കമ്പനികള്‍ക്ക് മൊത്തക്കരാര്‍ നല്‍കിയായിരുന്നു നല്ളൊരു വിഭാഗം സ്ഥാനാര്‍ഥികളുടെ പ്രചാരണം. 140 കാരക്ടറുകള്‍ പരസ്യമാറ്ററുകളായോ വിഡിയോകളായോ പ്രചരിപ്പിക്കുന്നതിന് 300 മുതല്‍ 1000 ദീനാര്‍ വരെയാണ് കമ്പനികള്‍ ഈടാക്കിയത്. 
പ്രചാരണം മൊത്തമായി ഏറ്റെടുക്കുന്നതിന് 10,000 ദീനാര്‍ മുതല്‍ 60,000 ദീനാര്‍ വരെയാണ് ഒരു സ്ഥാനാര്‍ഥിയില്‍നിന്ന് കമ്പനികള്‍ ഈടാക്കിയിരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത് കുവൈത്തിന്‍െറ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ്. 
Tags:    
News Summary - Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.