??????????????? ????????????????????????? ??????? ???????? ??????? ??????? ?????????? ????????? ???? ???? ????????? ?????????????? ???????? ?????

ഇന്നറിയാം കാത്തിരുന്ന ജനവിധി 

കുവൈത്ത് സിറ്റി: 15ാമത് കുവൈത്ത് പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.  53.1 ശതമാനം വരുന്ന ഗോത്രവിഭാഗത്തിന്‍െറ വോട്ടുകള്‍ ജനവിധിയില്‍ നിര്‍ണായകമാവുമെന്ന് കരുതപ്പെടുന്നു. 
പ്രതിപക്ഷ ഇസ്ലാമിക കക്ഷികള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. 52 ശതമാനമാണ് സ്ത്രീ വോട്ടര്‍മാര്‍. 21 വയസ്സിന് മുകളിലുള്ള സ്വദേശികള്‍ പൗരത്വം തെളിയിക്കുന്ന രേഖയുമായത്തെിയാല്‍ വോട്ടുചെയ്യാം. ആരുടെയെങ്കിലും പൗരത്വ സര്‍ട്ടിഫിക്കറ്റ് നശിച്ചുപോവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പാസ്പോര്‍ട്ട്- പൗരത്വകാര്യ വകുപ്പില്‍ നേരിട്ട് ചെന്ന് താല്‍ക്കാലിക പൗരത്വ രേഖ സമ്പാദിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 
തെരഞ്ഞെടുപ്പ് ദിവസം രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ആവശ്യക്കാര്‍ക്ക് താല്‍ക്കാലിക പൗരത്വ രേഖ നല്‍കുന്നതാണ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ മാത്രമേ താല്‍ക്കാലിക പൗരത്വ രേഖക്ക് നിയമസാധുതയുണ്ടായിരിക്കുകയുള്ളൂ.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയായി ഓരോ മണ്ഡലങ്ങളിലും രണ്ട് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളാണുണ്ടാകുക. 
ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദിന്‍െറ അധ്യക്ഷതയില്‍ സബ്ഹാനിലെ മന്ത്രാലയ ആസ്ഥാനത്ത് നടന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ കൈക്കൊള്ളേണ്ട സുരക്ഷാ ക്രമീകരണത്തിന് പദ്ധതി ആവിഷ്കരിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളെയും മന്ത്രാലയത്തിന്‍െറ ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 
എവിടെയെങ്കിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പ്രധാന ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ അപ്പപ്പോള്‍ വിവരം ലഭ്യമാവുന്ന രൂപത്തിലാണ് സംവിധാനം ഒരുക്കിയത്. സുരക്ഷാഭീഷണി ഉണ്ടായാല്‍ വെടിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    
News Summary - Election Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.