????????????????????????????? ??????? ??????????? ?????????????? ?????????????

പെരുന്നാൾ:​ കർശന പരിശോധനയെന്ന്​ മുനിസിപ്പാലിറ്റി

കുവൈത്ത്​ സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച്​ കുവൈത്തിൽ കർശനമായ പരിശോധന നടത്തുമെന്ന്​ മുനിസിപ്പാലിറ്റി മുന്നറിയിപ്പ്​ നൽകി. 
തെരുവുകച്ചവടം ഉൾപ്പെടെ നിയമലംഘനങ്ങൾ ഇൗ കാലയളവിൽ അധികരിക്കുമെന്നതിനാലാണ്​ കർശന പരിശോധനക്ക്​ അധികൃതർ ഒരുങ്ങുന്നത്​. കഴിഞ്ഞദിവസം അധികൃതർ 179 കടകൾ പരിശോധിക്കുകയും 21 സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്​തു. 214 സ്ഥാപനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി. 
അലക്ഷ്യമായി നിർത്തിയിട്ട 23 കാറുകൾ എടുത്തുമാറ്റി. മാലിന്യനി​ക്ഷേപത്തിന്​ സ്ഥാപിച്ച 13,595 കുട്ടകൾ കഴുകിവൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്​തു. 

ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ അംഗീകരിച്ച്​ അംഗീകൃത അറവുശാലകളിൽനിന്ന്​ മാത്രം ബലിമൃഗങ്ങളെ വാങ്ങണമെന്ന്​ മുനിസിപ്പാലിറ്റി സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. അധികൃതർ മുന്നറിയിപ്പ്​ നൽകു​േമ്പാഴും രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ തെരുവുകച്ചവടം സജീവമാണ്​. ബലിമൃഗങ്ങളെ വിൽക്കുന്ന തെരുവുകച്ചവടം പ്രധാന റോഡരികുകളിൽതന്നെ കാണാം. 90 ദീനാർ മുതൽ 110 ദീനാർ വരെ വിലയിൽ റോഡരികുകളിലെ തമ്പുകളിൽ വിൽപനക്കുവെച്ചിരിക്കുന്നു. അംഗീകൃത അറവുശാലകളേക്കാൾ വില കുറവാണെന്നതിനാൽ ആളുകൾ ഇവിടെനിന്ന്​ വാങ്ങുന്നുമുണ്ട്​. മുൻവർഷത്തേക്കാൾ വില അൽപം കൂടുതലാണെന്ന്​ വിൽപനക്കാരനായ സുഡാനി യുവാവ്​ പ്രതികരിച്ചു.

Tags:    
News Summary - eid-kuwait muncipality-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.