കുവൈത്ത് സിറ്റി: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനം സമ്മാനിച്ച വിശുദ്ധിയുടെ നിറവിൽ രാജ്യത ്തെ മുസ്ലിംകൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. ആത്മസമർപ്പണത്തിെൻറ ചൈതന്യംനിറഞ്ഞ 29 രാപ്പകല ുകൾക്കുശേഷം ചൊവ്വാഴ്ച പുലർന്നത് തക്ബീർ ധ്വനികളുടെ മുഴക്കത്തിലേക്കായിരുന്നു. ര ാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങൾ അരങ്ങേറി. റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിതവിശുദ്ധി തുടർജീവിതത്തിലും കൈമോശംവരാതെ സൂക്ഷിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി.
മാനവികതയിലൂന്നിയുള്ളതാണ് ഇസ്ലാമിെൻറ ആരാധനകളെന്നും മുഴുവൻ മനുഷ്യർക്കും വിശ്വാസിയുടെ തണൽ ഉണ്ടാവണമെന്നും അവർ ഉദ്ബോധിപ്പിച്ചു. പെരുന്നാൾ ദിനത്തിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഖത്തീബുമാർ മറന്നില്ല. കെ.െഎ.ജിക്കു കീഴിൽ മഹ്ബൂല മസ്ജിദുറഹ്മാൻ (സിദ്ദീഖ് ഹസൻ), സാൽമിയ മസ്ജിദ് ആയിഷ അബൂ ഇജിൽ (നിയാസ് ഇസ്ലാഹി), കുവൈത്ത് സിറ്റി മസ്ജിദ് ഗർബല്ലി ബലദിയ (മുഹമ്മദ് ഹാറൂൺ), അബ്ബാസിയ മസ്ജിദ് ഉവൈദ് ആയിസ് അൽ മുതൈരി (ഫൈസൽ മഞ്ചേരി), ഫർവാനിയ മസ്ജിദ് അൽ നിസാൽ ഗാർഡൻ (എസ്.എം. ബഷീർ ദാവൂദ്), റിഗഇ മസ്ജിദ് ഹംദാൻ അൽ മുതൈരി (സമീർ മുഹമ്മദ്) എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
ഇന്ത്യൻ ഇസ്ലാഹി സെൻററിനു കീഴിൽ ജഹ്റ മുഹ്തസിം പള്ളി (അബൂബക്കർ സിദ്ദീഖ് മദനി), സാല്‍മിയ അബ്ദുല്ല വുഐബ് മസ്ജിദ് (മുഹമ്മദ് അരിപ്ര), സബാഹിയ മസ്ജിദ് ത്വിഫ്ല (മുഹമ്മദ് ശരീഫ് അസ്ഹരി), മഹ്ബൂല നാസര്‍ സ്പോര്‍ട്സ് ക്യാമ്പ് മസ്ജിദ് (സയ്യിദ് അബ്ദുറഹ്മാൻ), മംഗഫ് മസ്ജിദ് ഫാത്തിമ (ഷമീമുല്ല സലഫി) എന്നിവർ പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കി.കെ.കെ.െഎ.സി നേതൃത്വത്തിൽ അബ്ബാസിയ റാഷിദ് അല്‍ ഉദുവാനി പള്ളിയില്‍ ഹംസ മദീനി, ഫർവാനിയ നാദി തളാമുന്‍ മസ്ജിദില്‍ അഷ്റഫ് ഏകരൂൽ, ഷാബ് മസ്ജിദ് അന്‍വര്‍ അൽ രിഫായില്‍ ഷബീർ സലഫി, ജഹറ മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ അബ്ദുസ്സലാം സ്വലാഹി, ഷര്‍ക്ക് മസ്ജിദ് അല്‍ ബഷര്‍ അല്‍ റൂമിയില്‍ മുസ്തഫ സഖാഫി, അഹമ്മദി മസ്ജിദ് ഉമര്‍ ബിന്‍ ഖതാബില്‍ മുജീബ് മദനി ഒട്ടുമ്മൽ, മംഗഫ് മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ സമീർ അലി, ഖൈത്താന്‍ മസ്ജിദ് മസീദ് അല്‍ റഷീദിയില്‍ മുഹമ്മദ് ഫൈസാദ് സ്വലാഹി, മഹ്ബൂല മസ്ജിദ് നായിഫ് മിശാലില്‍ അഷ്കർ സ്വലാഹി, അബൂഹലീഫ മസ്ജിദ് ആയിഷയില്‍ കെ.സി. മുഹമ്മദ് നജീബ്, സാല്‍മിയ മസ്ജിദ് ലത്തീഫ് അല്‍ നമിഷില്‍ പി.എന്‍. അബ്ദുറഹ്മാൻ എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.