പെരുന്നാൾ അവധി: വിമാനത്താവളം നിറയും

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​വ​ർ നി​ര​വ​ധി. ഈ ​സ​മ​യം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 2,037 വി​മാ​ന​ങ്ങ​ൾ വ​ഴി 2,73,000 പേ​ർ യാ​ത്ര ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഫോ​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) അ​റി​യി​ച്ചു. ദു​ബൈ, കെ​യ്‌​റോ, ജി​ദ്ദ, ഇ​സ്തം​ബു​ൾ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​വും ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ള്ള​ത്.

യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നും അ​വ​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ഡി.​ജി.​സി.​എ ഔ​ദ്യോ​ഗി​ക വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ റാ​ജ്ഹി പ​റ​ഞ്ഞു. വേ​ന​ൽ​ക്കാ​ല​ത്ത് ഇ​ന്ത്യ, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​പ്രി​ൽ ഒ​മ്പ​തു മു​ത​ൽ 14വ​രെ​യാ​ണ് രാ​ജ്യ​ത്ത് പെ​രു​ന്നാ​ൾ അ​വ​ധി.

Tags:    
News Summary - Eid holiday: Airport will be full

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.