കുവൈത്ത് സിറ്റി: രാജ്യത്ത് സജീവമായി പൊടിക്കാറ്റ്. ശനിയാഴ്ച രാവിലെ മുതൽ സജീവമായ കാറ്റ് തുറന്ന പ്രദേശങ്ങളിൽ കൂടുതൽ ശക്തമായി. ശനിയാഴ്ച പകൽ അന്തരീക്ഷം പൊടിനിറന്ന നിലയിലായിരുന്നു.
പുറത്തിറങ്ങുന്നവർക്കും കാൽനടക്കാർക്കും പൊടിക്കാറ്റ് പ്രയാസം തീർത്തു. പൊടികാറ്റ് ദൃശ്യപരത കുറച്ചത് വാഹനങ്ങളെയും പ്രയാസത്തിലാക്കി. പകൽ മുഴുവൻ കാറ്റ് മിതമായ രീതിയിൽ തുടർന്നു.
ഞായറാഴ്ച പകലും ശക്തമായ കാറ്റിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് സൂചന. ഞായറാഴ്ച പടിഞ്ഞാറൻ പ്രദേശങ്ങളിൽ മണൽ, പൊടി കൊടുങ്കാറ്റുകൾ രൂപപ്പെടാം. ഇത് തുറന്ന പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ ഉയർന്ന നിലയിലെത്തും. വൈകുന്നേരം കാറ്റിന്റെ വേഗത കുറയും.
കാലാവസ്ഥ സംഭവവികാസങ്ങൾ പിന്തുടരാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി. ഈ മാസം അവസാനം വരെ കാറ്റും അസ്ഥിരമായ കാലാവസ്ഥയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണോടെ കാലാവസ്ഥ സ്ഥിരപ്പെടുകയും കനത്ത ചൂടിലേക്ക് രാജ്യം എത്തുകയും ചെയ്യും.
കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഇതുമായിബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.