ദു​ര്‍റ എ​ണ്ണ​പ്പാ​ടം; ഇ​റാ​നെ ച​ർ​ച്ച​ക​ൾ​ക്ക് ക്ഷ​ണി​ച്ച് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ദു​ര്‍റ എ​ണ്ണ​പ്പാ​ട​ത്തി​ല്‍ ഡ്രി​ല്ലി​ങ് ആ​രം​ഭി​ക്കു​മെ​ന്ന ഇ​റാ​ന്‍റെ പ്ര​സ്താ​വ​ന​യെ തു​ട​ര്‍ന്ന് സ​മു​ദ്രാ​തി​ർ​ത്തി സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​നെ ക്ഷ​ണി​ച്ച് കു​വൈ​ത്ത്. ദു​ര്‍റ എ​ണ്ണ​പ്പാ​ട പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ല​വി​ലു​ള്ള അ​വ​സ്ഥ തു​ട​രു​മെ​ന്നും ഇ​റാ​ന്‍റെ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണെ​ന്നും കു​വൈ​ത്ത് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ താ​ല്‍പ​ര്യം സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ദു​ര്‍റ എ​ണ്ണ​പ്പാ​ട​ത്തി​ല്‍ കു​വൈ​ത്തി​നും സൗ​ദി​ക്കും മാ​ത്ര​മേ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കു​വൈ​ത്ത്, സൗ​ദി, ഇ​റാ​ന്‍ സ​മു​ദ്രാ​തി​ര്‍ത്തി​ക​ളി​ലാ​യാ​ണ് ദു​ര്‍റ എ​ണ്ണ​പ്പാ​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. എ​ണ്ണ​പ്പാ​ട​ത്തി​ന്റെ ഒ​രു ഭാ​ഗം കു​വൈ​ത്ത് സ​മു​ദ്ര​പ​രി​ധി​യി​ലും മ​റ്റൊ​രു ഭാ​ഗം ഇ​തു​വ​രെ അ​തി​ര്‍ത്തി നി​ര്‍ണ​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത കു​വൈ​ത്ത്, സൗ​ദി സ​മു​ദ്ര ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്. എ​ന്നാ​ല്‍, ഈ ​ഭാ​ഗ​ത്തി​ന്റെ കു​റ​ച്ച് ത​ങ്ങ​ളു​ടെ സ​മു​ദ്ര​പ​രി​ധി​യി​ലും വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഇ​റാ​ന്റെ വാ​ദം. ഇ​തം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കാ​ന്‍ കു​വൈ​ത്തും സൗ​ദി​യും ത​യാ​റാ​യി​ട്ടി​ല്ല.

2001ല്‍ ​ത​ങ്ങ​ളു​ടെ സ​മു​ദ്ര​പ​രി​ധി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നി​ട​ത്ത് ഇ​റാ​ന്‍ ഡ്രി​ല്ലി​ങ് തു​ട​ങ്ങി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. പി​ന്നീ​ട് അ​ത് നി​ര്‍ത്തി​വെ​ച്ച ഇ​റാ​ന്‍ വീ​ണ്ടും അ​തി​നു​ള്ള ഒ​രു​ക്കം ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​സ്താ​വ​ന​യെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Durra oil field; Kuwait invited Iran for talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.