വിദ്യാർഥികൾ സ്കൂളിൽ

സെക്കൻഡറി ക്ലാസുകൾക്ക് തുടക്കം

കുവൈത്ത് സിറ്റി: രണ്ട് മാസത്തെ ഇടവേളക്കുശേഷം സജീവമായി രാജ്യത്തെ വിദ്യാലയങ്ങളും ഓഫിസുകളും.

ഞായറാഴ്ച സെക്കന്റഡറി വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകൾ പുനരാരംഭിച്ചു. സുഗമമായ അധ്യയനത്തിന് പുർണ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ സ്വീകരിച്ചത്.

മികച്ച വിദ്യാഭ്യാസ ഫലങ്ങൾ ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികൾക്ക് അക്കാദമികവും മാനസികവുമായ പിന്തുണനൽകാനും സ്കൂൾ നിയന്ത്രണങ്ങളും അച്ചടക്കവും പാലിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

രാവിലെ എട്ടിന് ആരംഭിച്ചു ഉച്ചക്ക് 12.35 വരെയാകും ക്ലാസുകൾ. പ്രതിദിനം 40 മിനിറ്റകൾ വിതമുള്ള ആറ് പീരിയഡുകളാണ് ഉണ്ടാകുക. ഞായറാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും സാധാരണനിലയിലായി. ഒഫിസുകളുടെ ജീവനക്കാരുടെയും എണ്ണവും 100 ശതമാനത്തിൽ എത്തി. സഥാപനങ്ങൾ ഔദ്യോഗിക പ്രവൃത്തി സമയം പുനഃസ്ഥാപിക്കുകയും വൈകുന്നേരത്തെ വർക്ക് ഷിഫ്റ്റുകൾ പുനരാരംഭിക്കുകയുമുണ്ടായി.

എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും ഞായറാഴ്ച മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാർക്കുള്ള ആനുകാലിക അവധിയും പുന:സ്ഥാപിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും (പാസി) പൂർണ്ണ ഷെഡ്യൂൾ പ്രകാരം ജോലികൾ പുനരാരംഭിച്ചു.

ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്,ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പ ിറകെയാണ് വിദ്യാലയങ്ങൾ ഓൺലൈൻ പഠനരീതിയിലേക്ക് മാറുകയും ഓഫിസുകളിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്തത്. സഥിതിഗതികൾ ശാന്തമായതോടെയാണ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.

അതേസമയം, സെക്കൻഡറി ക്ലാസുകൾ മാത്രമാണ് നിലവിൽ ആരംഭിച്ചത്. മറ്റുള്ളവ ഓൺലൈനായി തുടരും.

Tags:    
News Summary - Secondary classes begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.