ദുബൈ ഓപൺ ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്
സ്വർണ മെഡൽ നേടിയ നാസർ അൽ നാസർ
കുവൈത്ത് സിറ്റി: ദുബൈ ഓപൺ ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് കരാട്ടെ ദേശീയ ടീം താരം നാസർ അൽ നാസറിന് സ്വർണ മെഡൽ. ജൂനിയേഴ്സ് വിഭാഗം (40 കിലോഗ്രാമിൽ താഴെ) ഫൈനൽ മത്സരത്തിൽ അർമേനിയയെ പരാജയപ്പെടുത്തിയാണ് ഒമ്പതു വയസ്സുകാരനായ നാസർ അൽ നാസറിന്റെ സ്വർണ മെഡൽ നേട്ടം.
ചാമ്പ്യൻഷിപ്പിലെ കടുത്ത മത്സരത്തിലെ ഈ നേട്ടത്തിൽ അൽ നാസർ സന്തോഷം പ്രകടിപ്പിച്ചു. കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങൾക്കും അൽ നാസർ തന്റെ മെഡൽ സമർപ്പിച്ചു.
ഭാവിയിൽ കൂടുതൽ ടൂർണമെന്റുകളിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്യാനുള്ള താൽപര്യവും പ്രകടിപ്പിച്ചു. ദുബൈയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 35ലധികം രാജ്യങ്ങളിൽനിന്നുള്ള 350ലധികം മത്സരാർഥികൾ മാറ്റുരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.