Posted On
date_range Updated On
date_range കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിവസ്തുക്കൾ പിടികൂടി
കുവൈത്ത് സിറ്റി: കടല്‍ മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 308 കിലോ ഹാഷിഷ് പിടികൂടി. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ആന്റി നാർക്കോട്ടിക്സ് വിഭാഗവും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളില്‍ നിന്നും പത്ത് ലക്ഷം ലിറിക്ക ഗുളികകളും അഞ്ച് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും കണ്ടെടുത്തു.
പിടിച്ചെടുത്ത സാധനങ്ങള്‍ക്ക് വിപണിയില്‍ 2.5 ദശലക്ഷം കുവൈത്ത് ദീനാര്‍ മൂല്യം വരും. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.