ല​ഹ​രി​വി​രു​ദ്ധ സ​മി​തി യോ​ഗ​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

മയക്കുമരുന്ന്: കുവൈത്തിൽ ശക്തമായ നടപടികളുമായി അധികൃതർ

കുവൈത്ത് സിറ്റി: പരിശോധനകൾക്കും നടപടികൾക്കുമൊപ്പം ബോധവത്കരണ കാമ്പയിനും തുടക്കമിട്ട് മയക്കുമരുന്നുനെതിരായ നടപടികൾ രാജ്യത്ത് ശക്തമാക്കുന്നു. മയക്കുമരുന്നിൽനിന്ന് യുവാക്കളെ രക്ഷിക്കാന്‍ ബോധവത്കരണ കാമ്പയിന് തുടക്കം കുറിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ലഹരിവിരുദ്ധ സമിതി പ്രത്യേക യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ലഹരിവിരുദ്ധ സമിതിയുടെ വിവിധ റിപ്പോർട്ടുകൾ ചർച്ചചെയ്തു. സെയ്ഫ് പാലസിൽ ചേർന്ന യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.

മയക്കുമരുന്നിന് അടിമപ്പെടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും ഇതിന്‍റെ ഭാഗമായി നടക്കും. രാജ്യത്തിന്റെ സമ്പത്തായ യുവസമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന മാരക വിപത്ത് തടയണം. മയക്കുമരുന്നിനെതിരെ ശക്തമായി പോരാടുകയും ലഹരിക്ക് അടിപ്പെട്ടവർക്കുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യും. മയക്കുമരുന്ന് വിപണനം ചെയ്യുന്നവരെ പിടികൂടുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നു യോഗം വിലയിരുത്തി. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ലഹരിക്കടത്ത്, കൈമാറ്റം, കച്ചവടം എന്നിവക്കെതിരെ രാജ്യത്ത് ശക്തമായ നടപടി നടന്നുവരുകയാണ്. കടൽ, വ്യോമ അതിർത്തികളിൽ പരിശോധനകളും നിരീക്ഷണവും ശക്തമാണ്. അടുത്തിടെയായി വൻ തോതിൽ മയക്കുമരുന്നുകളാണ് അധികൃതർ പിടികൂടിയത്.

തി​ക​ഞ്ഞ ജാ​ഗ്ര​ത​യി​ലാ​ണെ​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ഡ്ര​ഗ് ക​ൺ​ട്രോ​ൾ തി​ക​ഞ്ഞ ജാ​ഗ്ര​ത​യി​ലാ​ണെ​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് ഖ​ബ​സാ​ർ​ഡ് പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഘ​ട​ന​ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ​മു​ണ്ട്.

ല​ഹ​രി മാ​ഫി​യ​യു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട്, വ്യാ​പ​നം ത​ട​യു​ക എ​ന്ന​താ​ണ് കു​വൈ​ത്തി​ലെ പ്ര​ധാ​ന ത​ന്ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രേ​സ​മ​യം സു​ര​ക്ഷ​യും പ്ര​തി​രോ​ധ​വും എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ൾ​ഫ്, അ​റ​ബ് മേ​ഖ​ല​യി​ലും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ടു​ന്ന എ​ല്ലാ​വ​രെ​യും ഇ​തി​ൽ കൈ​കോ​ർ​ക്കാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Drugs: Authorities with strong action in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.