കാറിന്റെ ടയറിൽ ലഹരി ഗുളിക ഒളിപ്പിച്ച നിലയിൽ
കുവൈത്ത് സിറ്റി: കാറിന്റെ സ്പെയർ ടയറിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് ലഹരികടത്താൻ ശ്രമം. 7,952 ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമം അബ്ദലി അതിർത്തി ചെക്ക്പോസ്റ്റിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടികൂടി. അയൽ രാജ്യത്തുനിന്നെത്തിയ പ്രവാസി വനിതയെ അറസ്റ്റു ചെയ്തു. കുവൈത്തിലേക്ക് എത്തിയ വനിത പ്രവാസി ഓടിച്ചിരുന്ന വാഹനത്തെക്കുറിച്ച് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
ഉദ്യോഗസ്ഥർ പ്രത്യേക ഉപകരണങ്ങളും സ്നിഫർ നായയെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്പെയർ ടയറിനകത്ത് ലഹരി കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് അധികൃതരുടെ കണ്ണുവെട്ടിക്കുന്ന തരത്തിൽ ടയറിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിരോധിത വസ്തുക്കളുടെ കടത്ത് ശക്തമായി നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാത്തരം കള്ളക്കടത്തുകളും ചെറുക്കുന്നതിന് പരിശോധനാ രീതികൾ ശക്തമാക്കിയതായും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.