കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണം; സ്ഥി​തി പൂ​ർ​ണ​മാ​യുംനി​യ​ന്ത്ര​ണ​ത്തി​ലെന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ന​ക്കു​ന്ന​തി​നി​ടെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തെ ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു.​സം​ഭ​വ​ത്തി​ൽ ചി​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കു​ക​ളും ടെ​ർ​മി​ന​ൽ-1 പാ​സ​ഞ്ച​ർ കെ​ട്ടി​ട​ത്തി​ന് ചെ​റി​യ നാ​ശ​ന​ഷ്ട​വും സം​ഭ​വി​ച്ചു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ച് സ്ഥ​ലം സു​ര​ക്ഷി​ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.സ്ഥി​തി പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ രാ​ജ്ഹി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി അ​പ്‌​ഡേ​റ്റു​ക​ൾ ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Drone attack targeting Kuwait airport; General Authority says situation is fully under control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.