കുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായെത്തുന്ന വിദേശികൾക്ക് ആദ്യവർഷംതന്നെ ഡ്രൈവിങ് ലൈസൻസ് നൽകേണ്ടെന്ന കരട് നിർദേശത്തിന് പാർലമെൻറിലെ ആഭ്യന്തര-പ്രതിരോധകാര്യ സമിതിയുടെ അംഗീകാരം. അസ്കർ അൽ ഇൻസി എം.പിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച കൂടിയ സമിതി യോഗമാണ് വിവിധ കരട് നിർദേശങ്ങൾക്കൊപ്പം വിദേശികളുടെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിർദേശം പരിഗണനക്കെടുത്തത്. അതേസമയം, പുതിയ തീരുമാനം ഗാർഹിക തൊഴിലാളികൾക്ക് ബാധകമല്ല. ഗാർഹിക വിസകളിൽ പുതുതായെത്തുന്ന വിദേശികൾക്ക് ആദ്യവർഷംതന്നെ ഡ്രൈവിങ് ലൈസൻസ് ഇഷ്യൂ ചെയ്തുകൊടുക്കും. സ്വകാര്യ മേഖലയിലെ 18ാം നമ്പർ ഷുഉൗൺ വിസകളിലും സർക്കാർ വിസകളിലുമെത്തുന്നവർക്ക് നിയമം ബാധകമായിരിക്കും.
നാട്ടിലെ ഡ്രൈവിങ് ലൈസൻസ് കൈവശമില്ലാത്ത വിദേശികൾക്ക് കുവൈത്ത് ലൈസൻസ് അനുവദിക്കേണ്ടതില്ലെന്ന നിർദേശവും സമിതി അംഗീകരിച്ചു. ഇതനുസരിച്ച് ഒരു വർഷം കഴിഞ്ഞാലും നാട്ടിൽ ലൈസൻസുള്ള വിദേശികൾക്ക് മാത്രമേ കുവൈത്തിലെ ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുണ്ടാവൂ. പാർലമെൻററി സമിതിയുടെ അംഗീകാരം നേടിയ നിർദേശങ്ങൾ നിയമമാവുന്നതോടെ ഇന്ത്യക്കാരുൾപ്പെടെ പുതുതായെത്തുന്ന വിദേശികൾക്ക് വിനയാകും. നാട്ടിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തമാക്കിയതുകൂടി കണക്കിലെടുക്കുേമ്പാൾ പുതിയ തൊഴിലന്വേഷകർക്ക് തിരിച്ചടിയാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.