Posted On
date_range Updated On
date_range ഷഹീദ് പാർക്കിലെ നടപ്പാതയിൽ വാഹനം നിർത്തുന്നത് വിലക്കി ഗതാഗത വകുപ്പ്
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്ന പശ്ചാത്തലത്തിൽ ഷഹീദ് പാർക്കിലെ നടപ്പാതയിലും റോഡരികിലും വാഹനം നിർത്തിയിടരുതെന്ന് ഗതാഗത വകുപ്പ് നിർദേശം നൽകി.
പാർക്കിങ്ങിനായി നിശ്ചിത സ്ഥലങ്ങൾ അനുവദിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കാനായി റോഡരികിൽ വാഹനം നിർത്തരുത്. ആഘോഷ പരിപാടികൾക്ക് നേരേത്തയെത്തി തിരക്ക് ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗതാഗത നിയമലംഘനത്തിന് നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.