കുവൈത്ത് സിറ്റി: ചായക്കൂട്ടുകൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത കൗമാരപ്രതിഭകള്‍ കല (ആര്‍ട്ട്) കുവൈത്ത് സംഘടിപ്പിച്ച ‘നിറം -2016’ ചിത്രരചനാ മത്സരത്തെ ധന്യമാക്കി.
തുടര്‍ച്ചയായ 12ാം വര്‍ഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാലു ഗ്രൂപ്പുകളിലായി എല്‍.കെ.ജി മുതല്‍ 12 വരെ ക്ളാസുകളിലെ 2300ലധികം കുട്ടികള്‍ പങ്കെടുത്തു. പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 127ാം ജന്മദിനത്തോടനുബന്ധിച്ചാണ് അമേരിക്കന്‍ ടൂറിസ്റ്ററുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം നിര്‍വഹിച്ചു. കല (ആര്‍ട്ട്) കുവൈത്ത് പ്രസിഡന്‍റ് ജൈസണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി പി.ഡി. രാഗേഷ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സുനില്‍കുമാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗംഗാധര്‍ ശിര്‍ശാദ്, അമേരിക്കന്‍ ടൂറിസ്റ്റര്‍ മാനേജര്‍ സുജോ ഫ്രാന്‍സിസ്, വിവിധ സംഘടന സാംസ്കാരിക പ്രവര്‍ത്തകരായ സുരേഷ് മാത്തൂര്‍, ഇഖ്ബാല്‍ കുട്ടമംഗലം, ഡോ. ജോണ്‍ ആര്‍ട്ട്, അനിയന്‍കുഞ്ഞ് സാമുവല്‍, മുഹമ്മദ് റിയാസ്, ചെസ്സില്‍ രാമപുരം, കെ.ജെ. ജോണ്‍, സാബു പീറ്റര്‍, കല (ആര്‍ട്ട്) കുവൈത്ത് ഭാരവാഹികളായ മോഹനന്‍, കെ. സാദിഖ്, സാംകുട്ടി തോമസ്, ഹസ്സന്‍കോയ, മുകേഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ശിശുദിനത്തോടനുബന്ധിച്ചു നവംബര്‍ 11ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ ഉച്ചക്ക് രണ്ടിന് ആരംഭിച്ച മത്സരം അഞ്ചുമണിയോടെ അവസാനിച്ചു. ഓപണ്‍ കാന്‍വാസ് പെയിന്‍റിങ്ങും മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള കളിമണ്‍ ശില്‍പ നിര്‍മ്മാണവും ഉണ്ടായിരുന്നു. ആശ്വാസ് ചാരിറ്റി പദ്ധതിക്കുവേണ്ടി ഷമീജ്കുമാര്‍, ഡോ. ഗീതാ രവീന്ദ്രന്‍, നികേഷ് കരുണാകരന്‍, അരുണ്‍, അന്വേഷാ ബിശ്വാസ് എന്നിവര്‍ ചിത്രം വരച്ചു. ചിത്രകാരന്മാരായ ശശി കൃഷ്ണന്‍, ജോണ്‍ മാവേലിക്കര, ഷമ്മി ജോണ്‍, നികേഷ്, സുനില്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. കല (ആര്‍ട്ട്) കുവൈത്ത് എക്സിക്യൂട്ടിവ് അംഗങ്ങളായ ശിവകുമാര്‍, അബൂബക്കര്‍, രതിദാസ്, സമീര്‍, ജോണി, ബാബു, മുസ്തഫ, സന്തോഷ്, രേണുക, തസ്ലീന, അനീച്ച, ഹസീന ഷറഫു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.