ഡോ. സാലിഹ് അല്‍ ഉജൈരിക്ക്  ദുബൈ മതകാര്യവകുപ്പിന്‍െറ ആദരം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഗോളശാസ്ത്രജ്ഞനും കാലാവസ്ഥ നിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ ഉജൈരിയെ ദുബൈ സര്‍ക്കാറിന് കീഴിലെ ഇസ്ലാമികകാര്യ വകുപ്പ് ആദരിച്ചു. 
ജി.സി.സി രാജ്യങ്ങളിലെ അറബുമാസ കലണ്ടറുകള്‍ രൂപപ്പെടുത്തുന്നതിനും നമസ്കാര സമയങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഉജൈരിക്ക് ദുബൈ സര്‍ക്കാറിന്‍െറ ആദരം. വ്യാഴാഴ്ച ദുബൈയില്‍ നടന്ന ചടങ്ങില്‍ ഉജൈരിക്കുവേണ്ടി കുവൈത്തിലെ മറ്റൊരു പ്രമുഖ ഗോള നിരീക്ഷകന്‍ ഖാലിദ് അല്‍ ജംആനാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ദുബൈ ഇസ്ലാമിക സന്നദ്ധസേവന വിഭാഗം മേധാവി ഡോ. ഹമദ് അല്‍ ശൈബാനിയും ചടങ്ങില്‍ സംബന്ധിച്ചു. അനാരോഗ്യം കാരണമാണ് ഉജൈരി ദുബൈയിലെ ചടങ്ങിനത്തൊതിരുന്നത്.
Tags:    
News Summary - dr. salih al ujari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.