ഡോ. നീരജ് കുമാര്‍ ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറില്‍ ചാര്‍ജെടുത്തു

കുവൈത്ത് സിറ്റി: പീഡിയാട്രിക് മേഖലയില്‍ മികച്ച പ്രവൃത്തിപരിചയമുള്ള ഡോ. നീരജ് കുമാര്‍ ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറില്‍ ചാര്‍ജെടുത്തു. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസും പീഡിയാട്രിക്‌സില്‍ എം.ഡിയും കരസ്ഥമാക്കിയ ഇദ്ദേഹം പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയറില്‍ ഫെലോഷിപ് നേടി.നിരവധി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ചെയ്തിട്ടുണ്ട്.

രണ്ട് ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കിയ ഇദ്ദേഹത്തിന് ശിശുരോഗ ചികിത്സരംഗത്ത് വർഷങ്ങളുടെ സേവനപാരമ്പര്യമുണ്ട്.ന്യൂ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജ് ആൻഡ് അസോസിയറ്റഡ് ലോക് നായക് ഹോസ്പിറ്റലില്‍ സീനിയര്‍ രജിസ്ട്രാര്‍ പീഡിയാട്രിക്‌സ് ആൻഡ് ന്യൂനാറ്റോളജി ഡോക്ടറായും ന്യൂ ഡല്‍ഹിയിലെ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഇന്റന്‍സിവ് കെയര്‍ ഡോക്ടറായും സേവനമനുഷ്ഠിച്ചു. വൈകീട്ട് നാലുമുതല്‍ രാത്രി 12 വരെയാകും ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറിലെ സേവനം.

Tags:    
News Summary - Dr. Neeraj Kumar Farwania charged at Metro Medical Care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.